തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; അഞ്ച് മരണം

ചെന്നൈ:തമിഴ്‌നാട്ടിലെ വിരുതനഗറിലെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.കെ.വി.എം പടക്കനിര്‍മ്മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.പരിക്കേറ്റവരെ ശിവകാശി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നൂറിലധികം തൊഴിലാളികളുള്ള പടക്ക നിര്‍മാണശാലയാണ് ഇത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തില്‍ ഏഴ് വെയര്‍ഹൗസുകളും ഷെഡുകളും പൂര്‍ണമായും കത്തിനശിച്ചു. എന്താണ് അപടകകാരമണമെന്ന് വ്യക്തമായിട്ടില്ല. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയുണ്ടായ തീപിടിത്തമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

© 2022 Live Kerala News. All Rights Reserved.