എംജി സര്‍വകാലശാലയിലെ ജാതി വിവേചനം; നിരഹാര സമരം നടത്തിയ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റി; കളക്ടര്‍ ഇന്ന് വിസിയുമായി ചര്‍ച്ച നടത്തും

കോട്ടയം: എംജി സര്‍വകാലശാലക്ക് മുന്നില്‍ ജാതി വിവേചനത്തിനെതിരെ നിരഹാര സമരം തുടര്‍ന്ന വിദ്യാര്‍ഥിനി ദീപ പി മോഹനെ ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ദീപയെ ആശുപത്രിയിലേക്ക് മാറ്റിയത്. തഹസീല്‍ദാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ദീപ ചികിത്സ തേടാന്‍ സമ്മതിച്ചത്. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പിരിച്ചുവിടും വരെ നിരാഹാരം തുടരുമെന്ന് ദീപ പറഞ്ഞു.നാനോ സായന്‍സസില്‍ ഗവേഷക വിദ്യാര്‍ത്ഥി ആയ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.നാനോ സയന്‍സസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം. താനൊരു ദളിത് വിദ്യാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ദീപ നിയമ പോരാട്ടത്തിലാണ്.നിരാഹാര സമരം തുടങ്ങിയപ്പോള്‍ വി.സി സാബു തോമസ് ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും, താന്‍ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ദീപയോട് പറഞ്ഞിരുന്നു.ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പിരിച്ചുവിടും വരെ നിരാഹാരം തുടരുമെന്ന് ദീപ പറഞ്ഞു. ജില്ല കളക്ടറുടെ മധ്യസ്ഥയില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്‍മേലാണ് ആശുപത്രിയിലേക്ക് മാറാന്‍ ദീപ തയ്യാറായത്. കോട്ടയം കലക്ടര്‍ വൈസ് ചാന്‍സലറുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. അതേസമയംകോടതി ഉത്തരവ് അനുസരിച്ച് വിദ്യാര്‍ഥിനിക്ക് എല്ലാ പഠന സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നുവെന്ന് വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് വ്യക്തമാക്കി. പഠന സൗകര്യങ്ങള്‍ ഉറപ്പാക്കാം എന്ന യൂണിവേഴ്സിറ്റി ഉറപ്പുനല്‍കിയെങ്കിലും ഡോ. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ദീപ ഉറച്ചു നില്‍ക്കുകയായിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602