മോദിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി; ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം

റോം: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.മാര്‍പാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാല്‍ മണിക്കൂറിലേറെയാണ് ചര്‍ച്ച നടത്തിയത്.മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു. ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. കാലാവസ്ഥാ വ്യതിയാനം ദാരിദ്രനിര്‍മാര്‍ജനം എന്നിവ സംബന്ധിച്ചും ഇരീവരും സംസാരിച്ചു. വത്ത്ിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും അജിത് ഡോവലും പങ്കെടുത്തു. ഒക്ടോബര്‍ 28-നാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം ആരംഭിച്ചത്.
1981 നവംബറില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളും 2000 ജൂണില്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും ജോണ്‍പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

© 2025 Live Kerala News. All Rights Reserved.