നിലവിളക്ക് കൊളുത്തില്ല.. കലാമിന് പുഷ്പ്പാര്‍ച്ചനയും പറ്റില്ല.. പരസ്യമായി നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ് മന്ത്രി

എറണാകുളം: നിലവിളക്ക് വിവാദത്തിന് പിന്നാലെ അന്തരിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിനോട് ലീഗ് മന്ത്രിയുടെ പരസ്യ അനാദരവ്. പെരുമ്പാവൂർ എൻ.എസ്.എസ് ഓഡിറ്‍റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലാണ് കുട്ടികൾ നിറഞ്ഞ സദസ്സിന് മുൻപിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പുഷ്പാർച്ചന നടത്താൻ വിസമ്മതിച്ചത്.
ഭാരതം കണ്ണീരോടെ വിടചൊല്ലിയ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനോട് ഒരു സംസ്ഥാന മന്ത്രി കാട്ടിയ അനാദരവ് സദസ്സിനെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച് അടുത്തിടെയും വാർത്തയിൽ നിറഞ്ഞ ലീഗ് മന്ത്രി ഇബ്രാഹിം കുഞ്ഞ് പുഷ്പാർച്ച നടത്താൻ വിസമ്മതിച്ചു കൊണ്ടാണ് തന്റെ മതാന്ധത വെളിപ്പെടുത്തിയത്.
എം ഇ ടി സ്കൂൾ സംഘടിപ്പിച്ച കലാം അനുസ്മരണ ചടങ്ങായിരുന്നു വേദി. ജി മാധവൻ നായരും സാജു പോളും പി പി തങ്കച്ചനും അടക്കമുള്ളവർ ഛായാചിത്രത്തിനും കൊളുത്തിവച്ച നിലവിളക്കിനും മുന്നിൽ പുഷ്പാർച്ചന നടത്തി കലാമിന് ആദരാഞ്ജലി അർപ്പിച്ചു.
വൈകിയെത്തിയ മന്ത്രിയോട് സംഘാടകർ മൈക്കിലൂടെ പുഷ്പാർച്ചന നടത്താൻ അഭ്യർത്ഥിച്ചതോടെ മന്ത്രി പരുങ്ങലിലായി.പുഷ്പാർച്ചന നടത്താനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.കലാമിന്റെ ചിത്രത്തിലേക്ക് നോക്കാതെ മന്ത്രിയുടെ അനുസ്മരണം ഇങ്ങനെ . കലാം മുസ്ലിമിന്റെ മാത്രമല്ല ലോകത്തിന് മുഴുവൻ മാതൃകയാണെന്ന് . ഇന്ത്യയിലെ മുഴുവൻ ഭാരതീയർക്കും കലാം മാതൃകയാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞുവച്ചു.
വരുംതലമുറയ്ക്ക് മാതൃകയാകേണ്ട ഈ ഭരണകർത്താവ് സദസ്സിലെ കുട്ടികളെ കണ്ടെങ്കിലും പഠിക്കേണ്ടതായിരുന്നു . അബ്ദുൾ കലാമിനോടുള്ള അനാദരവ് വ്യക്തിപരമോ അതോ സർക്കാർ നിലപാടാണോയെന്ന് ദൃക്സാക്ഷികൾ ചോദിച്ചു
Courtesy: Janamtv

© 2024 Live Kerala News. All Rights Reserved.