ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,66,60,138 ആയി

വാഷിങ്ടണ്‍: ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,66,60,138 ആയി ഉയര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,58,813 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുളളത് യുഎസ് ആണ്. യുഎസില്‍ കോവിഡ് ബാധിതര്‍ 43,46,748 ആയി ഉയര്‍ന്നു. 1,49,180 ആണ് മരണസംഖ്യ. ബ്രസീലില്‍ 24,83,156 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 88,539 പേരാണ് ഇവിടെ മരിച്ചത്.

പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 14,83,156 ആണ്. 33,425 പേര്‍ ഇവിടെ മരിച്ചു. കോവിഡ് 19 ബാധിച്ച മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണ നിരക്ക് കുറവാണ്. റഷ്യയില്‍ 8,22,060 പേര്‍ക്കും, ദക്ഷിണാഫ്രിക്കയില്‍ 4,59,761 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലും മരണനിരക്ക് കുറവാണ് 13,483 പേരാണ് ഇവിടെ മരിച്ചത്. കോവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒമ്പതാംസ്ഥാനത്തുളള യുകെയില്‍ 45,963 ആണ് മരണ