വിസ കാലാവധി കഴിഞ്ഞ് കുവൈറ്റില്‍ തുടരുന്നവര്‍ സൂക്ഷിക്കുക.. കനത്ത പിഴ നല്‍കേണ്ടി വരും

കുവൈറ്റ്: വിസ, ഇഖാമ കാലാവധി കഴിഞ്ഞ് കുവൈറ്റില്‍ തുടരുന്നവര്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് കുവൈറ്റ് മന്ത്രാലയം. ഇഖാമ കാലാവധി കഴിഞ്ഞ് അനധികൃതമായി  താമസിക്കുന്നവര്‍ക്ക് പ്രതിദിനം നാലു ദിനാറും സന്ദര്‍ശക വിസകഴിഞ്ഞ് തുടരുന്നവര്‍ക്ക് പ്രതിദിനം 20 ദിനാറും പിഴ ഈടാക്കാന്‍ താമസകാര്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.
അനധികൃതമായി രാജ്യത്തു താമസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു പിഴത്തുക വര്‍ധിപ്പിക്കാന്‍ താമസകാര്യ വിഭാഗം നിര്‍ദേശം നല്‍കിയത്.  ഇനി മുതല്‍ അതു രണ്ടിരട്ടിയായി വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. പിഴ സംഖ്യ വര്‍ധിപ്പിക്കുന്നതിലൂടെ ഇഖാമ ലംഘനം ഒരു പിരിധിവരെ തടയാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.  ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഇഖാമ വിഭാഗം ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസബാഹിന് കൈമാറി. ഇരുവകുപ്പുകളും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയതായും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താനുമാണ്  താമസകാര്യ മന്ത്രാലയ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. വിസകച്ചവടകാര്‍ക്കെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള നിയമനടപടികളും വേഗത്തിലാക്കുമെന്നും തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചിട്ടുണ്ട്. വിസ കോട്ട വര്‍ധിപ്പിക്കുന്നതിനു കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും

© 2024 Live Kerala News. All Rights Reserved.