സൗദിയിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം

റിയാദ്: സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹൂതികള്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകള്‍ ഉപയോഗിച്ച് ഞായറാഴച രാവിലെയാണ് വിമാനത്താവളത്തിലേക്ക് ആക്രമണം നടത്തിയത്.

വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവറിനു നേരെയായിരുന്നു ആക്രമണം.ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും ഡ്രോണ്‍ ഉപയോഗിച്ചു ആക്രമണം നടത്തിയതായി ഹൂതികള്‍ അറിയിച്ചു. രണ്ട് വിമാനത്താവളങ്ങളിലും ആക്രമണം നടത്തിയതായി ഹൂതി വക്താവ് അല്‍ മസീറ ടിവിയില്‍ വ്യക്തമാക്കി.

ഈ വര്‍ഷം ജൂണ്‍ 12ന് അബഹ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്കു പരുക്കേറ്റിരുന്നു.

© 2024 Live Kerala News. All Rights Reserved.