അക്രമണം ഭയന്ന് അന്‍പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ ഗുജറാത്തില്‍ നിന്ന് ഓടിപ്പോയെന്നാണ് അനൗദ്യോഗിക കണക്ക്.

വഡോദര: അക്രമണം ഭയന്ന് അന്‍പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ കൂട്ടപാലായനം തുടരുന്നു. ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെയുളള ആക്രമണം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് ബിഹാര്‍ യുപി സ്വദേശികളുടെ കൂട്ടപ്പാലായനം നടത്തുന്നത്. ഇതുവരെ അന്‍പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ ഗുജറാത്തില്‍ നിന്ന് ഓടിപ്പോയെന്നാണ് അനൗദ്യോഗിക കണക്ക്.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേശ് ഠാക്കൂര്‍ അധ്യക്ഷനായ താക്കൂര്‍ സേനയെന്ന ആരോപണം ബി.ജെ.പി ആവര്‍ത്തിക്കുകയാണ്. അതേസമയം ആക്രമണത്തില്‍ രാഹുല്‍ അസ്വസ്ഥനാണെങ്കില്‍ അല്‍പേഷ് താക്കൂറിനെ ആദ്യം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി നേതാവ് സാം പ്രിതോദ ആവശ്യപ്പെട്ടു.

എന്നാല്‍ ആക്രണത്തിന് പിന്നില്‍ താക്കൂര്‍ സേനയെന്ന ബി.ജെ.പി ആരോപണം അല്‍പേശ് താക്കൂര് തള്ളി. ഛത് പൂജയ്ക്കുവേണ്ടി നാട്ടില്‍ പോകണമെന്ന് ഇതര സംസ്ഥാനക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഇവര്‍ ഗുജറാത്തില്‍ നിന്നും പോകുന്നതെന്നും അല്‍പേശ് ഠാക്കൂര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.