പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് ; ഇമ്രാൻഖാൻ ഓഗസ്റ്റ് 11 സത്യപ്രതിജ്ഞ ചെയ്യും

ഇസ്ലാമാബാദ് : പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തെഹരിക് ഇ ഇൻസാഫ് പാർട്ടി ഇമ്രാൻഖാൻ ഓഗസ്റ്റ് 11 സത്യപ്രതിജ്ഞ ചെയ്യും .തെരഞ്ഞെടുപ്പിൽ ഇമ്രാൻഖാന്റെ പി ടി ഐ 116 സീറ്റുകൾ നേടിയ വലിയ ഒറ്റകക്ഷിയായിരുന്നു .ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത ഇമ്രാൻ ചെറുകക്ഷികളുമായി ചേർന്ന് മുന്നണി സർക്കാറുണ്ടാക്കാനുള്ള തീരുമാനത്തിലാണ് .

ദേശീയ അസംബ്ലിക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഗൈബർ പാക്ത്വൻക്വയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും പി ടി ഐ അധികാരം പിടിച്ചെടുത്തിരുന്നു .ഇവിടുത്തെ മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനുളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു .രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്നും മുക്തമാക്കുന്നതാണ് ലക്ഷ്യ മെന്നും അദ്ദേഹം പറഞ്ഞു .