അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ യുഎഇ ഭരണാധികാരികളുടെ അനുശോചനം

 

അബുദാബി: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അനുശോചന സന്ദേശമയച്ചു.

© 2024 Live Kerala News. All Rights Reserved.