മതം കൊണ്ട്​ രാഷ്​ട്രത്തെ നിർവചിക്കാൻ ശ്രമിക്കരുത്; ബഹുസ്വരത ഇന്ത്യയുടെ ആത്മാവ് -​ പ്രണബ്​ മുഖർജി

വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വൈവിധ്യപൂർണമായ ദേശീയതയെക്കുറിച്ച് ആർഎസ്എസ് വേദിയിൽ വാചാലനായി പ്രണബ് മുഖർജി. ഇ​ന്ത്യ​യു​ടെ ആ​ത്​​മാ​വ്​ ബ​ഹു​സ്വ​ര​ത​യും സ​ഹി​ഷ്​​ണു​ത​യു​മാ​ണെ​ന്നും മ​തം, അ​സ​ഹി​ഷ്​​ണു​ത എ​ന്നി​വ​കൊ​ണ്ട്​ ഇ​ന്ത്യ​യെ നി​ർ​വ​ചി​ക്കാ​നു​ള്ള ശ്ര​മം രാ​ജ്യ​ത്തി​ന്റെ നി​ല​നി​ൽ​പ്​ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും മു​ൻ രാ​ഷ്​​ട്ര​പ​തി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ പ്ര​ണ​ബ്​ മു​ഖ​ർ​ജി. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​സ്​​തി​ത്വം ആ​വി​ർ​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്​ സാ​ർ​വ​ലൗ​കി​ക​ത​യി​ലും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലും ഉൗ​ന്നി​യാ​ണെ​ന്നും ബ​ഹു​സ്വ​ര​ത​യി​ലും സ​ഹി​ഷ്​​ണു​ത​യി​ലും അ​ധി​ഷ്​​ഠി​ത​മാ​യ നാ​നാ​ത്വ​മാ​ണ്​ രാ​ജ്യ​ത്തി​​ന്റെ പ്ര​ത്യേ​ക​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘ഭാ​ര​ത​മെ​ന്ന ന​മ്മു​ടെ രാ​ജ്യത്തെ​യും അ​തി​​ന്റെ ദേ​ശീ​യ​ത​യെ​യും ബ​ഹു​സ്വ​ര​ത​യെ​യും കു​റി​ച്ച എന്റെ റ കാ​ഴ്​​ച​പ്പാ​ടു​ക​ൾ പ​ങ്കു​വെ​ക്കാ​നാ​ണ്​ ഞാ​നി​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വി​ധ ഭ​യ​ത്തി​ൽ​നി​ന്നും അ​ക്ര​മ​ത്തി​ൽ​നി​ന്നും മു​ക്​​ത​മാ​യ പൊ​തു​വ്യ​വ​ഹാ​ര​മാ​യി​രി​ക്ക​ണം ന​മ്മു​ടേ​ത്’​’ -മു​ഖ​ർ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സിന്റെ ക​ടു​ത്ത എ​തി​ർ​പ്പ്​​ അ​വ​ഗ​ണി​ച്ചാ​ണ്​ പ്ര​ണ​ബ്​ ആ​ർ.​എ​സ്.​എ​സ്​ പ​രി​പാ​ടി​ക്കെ​ത്തി​യ​ത്. ബ​ഹു​സ്വ​ര​ത​യി​ൽ വി​ശ്വ​സി​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ പ്ര​ണ​ബി​​ന്റെ ന​ട​പ​ടി ചൊ​ടി​പ്പി​ച്ച​താ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ആ​ന​ന്ദ്​ ശ​ർ​മ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. പ്ര​ണ​ബി​ൽ​നി​ന്ന്​ ഇൗ ​ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ച​ത​ല്ലെ​ന്ന്​ മു​തി​ർ​ന്ന നേ​താ​വ്​ അ​ഹ​മ്മ​ദ്​​ പട്ടേലും പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കു​ക വ​ഴി പ്ര​ണ​ബ്​ ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കും വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​ണെ​ന്ന്​ അ​േ​ദ്ദ​ഹ​ത്തി​​​െൻറ മ​ക​ളും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ ശ​ർ​മി​ഷ്​​ഠ മു​ഖ​ർ​ജി ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. മ​റ്റ്​ നി​ര​വ​ധി നേ​താ​ക്ക​ളും ദി​വ​സ​ങ്ങ​ൾ​ക്കു​മു​േ​മ്പ പ്ര​ണ​ബി​നോ​ട്​ ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്തേ​ക്ക്​ പോ​ക​രു​തെ​ന്ന അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു.

© 2024 Live Kerala News. All Rights Reserved.