ഇന്ത്യയുടെ ആശയം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അസഹിഷ്ണത തടസ്സമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിന് പ്രസക്തിയുണ്ടെന്നും ഇത് ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് അസഹിഷ്ണത തടസ്സമാകുന്നുവെന്നും രാഷ്ട്രപതി പ്രണബ്് മുഖര്‍ജി. ഇന്ത്യയെക്കുറിച്ച് പഠിക്കുന്നവരുടെ (ഇന്‍ഡോളജിസ്റ്റ്) ആദ്യ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. അസഹിഷ്ണുത കൈകാര്യം ചെയ്യുന്നതില്‍ ലോകം ബുദ്ധിമുട്ടുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.”ലോകം ഇന്ത്യയെ ഇനിയും പഠിച്ചിട്ടില്ല.
എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
സഹിഷ്ണുത മാത്രമല്ല, ഇന്ത്യ മുന്നോട്ടുവെക്കുന്നത്. അത് അനുകമ്പയുടെ പാഠംകൂടി പഠിപ്പിക്കുന്നുണ്ട്. മുമ്പില്ലാത്തവിധം പല തെറ്റായ കാര്യങ്ങള്‍ക്കും നാം ഇപ്പോള്‍ വഴു
ഇന്ത്യയെക്കുറിച്ചുള്ള പഠനത്തിനുള്ള മികവിന് ജര്‍മനിയില്‍നിന്നുള്ള പ്രൊഫസര്‍ ഹെന്റിക് ഫിയറര്‍ക്ക് രാഷ്ട്രപതി പുരസ്‌കാരവും നല്‍കി. 20,000 ഡോളറും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 29ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘ്പരിവാര്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി തുടര്‍ച്ചയായി അസഹിഷ്ണതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.