റഷ്യന്‍ പ്രഡിഡന്‍റായി വീണ്ടും വ്ളാദിമര്‍ പുടിന്‍

വ്‌ളാദിമര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രഡിഡന്റ്. ഇത് നാലാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ടുനേടിയാണ് പുടിന്‍ വീണ്ടും റഷ്യയുടെ പരമോന്നത പദവിയില്‍ എത്തിയിരിക്കുന്നത്.

വന്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെയിലും വിജയം സമ്മാനിച്ച റഷ്യയിലെ ജനങ്ങളോട് പുടിന്‍ നന്ദി രേഖപ്പെടുത്തി. ഇത്തവണ മികച്ച പോളിംഗ് ശതമാനത്തോടെയാണ് പുടിന്‍ അധികാരത്തിലേറുന്നത്. സാധാരണ സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കുന്ന സീറ്റിലേയ്ക്ക് ജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ തന്റെ പോളിംഗ് ശതമാനം മെച്ചപ്പെടുത്തുക എന്നുള്ളത് പുടിന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരുന്നു. റഷ്യയിലെ സര്‍വ്വേ ഫലങ്ങള്‍ പുടിന്‍ എഴുപത് ശതമാനം വോട്ട് നേടുമെന്നാണ് പ്രവചിച്ചിരുന്നത്.എന്നാല്‍ അതിനെയും മറികടന്നാണ് പുടിന്റെ ജയം.

തുടര്‍ച്ചയായി രണ്ടാം വട്ടമാണ് പുടിന്‍ റഷ്യയുടെ അധികാരക്കസേരയില്‍ സ്ഥാനമുറപ്പിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് വെറും പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിന് കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പില്‍ ആകെ 50 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പുടിനടക്കം എട്ടുസ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രധാന എതിരാളിയും പ്രതിപക്ഷനേതാവുമായിരുന്ന അലക്‌സി നവല്‍നിക്ക് കോടതി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.