കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യും. രാവിലെ 11 മണിക്ക് കെ എസ് ആര്‍ ടി സി തമ്പാനൂര്‍ ബസ് ഡിപ്പോയില്‍ വെച്ചാണ് പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് പെന്‍ഷന്‍ വിതരണം. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത്

4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്.

219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്.

© 2024 Live Kerala News. All Rights Reserved.