മാതാ പിതാ ഗുരു ദൈവം.. അല്‍ഫോന്‍സ് പുത്രന് അറിയുമോ ഇതൊക്കെ..? വിനില്‍കുമാര്‍ എഴുതുന്നു..

ഒരു സംസ്‌കാരവും തൊട്ടുതീണ്ടാത്ത ഒരു വൃത്തികെട്ട സിനിമയാണ് എന്നുമാത്രമേ ഇതിനെക്കുറിച്ചു പറയാനുള്ളൂ. കഴിഞ്ഞ ദിവസമാണ് കുടുംബസമേതം പ്രേമം സിനിമ കാണാന്‍ തിയേറ്ററില്‍ പോയത്. പ്രേമിക്കുന്നത് നല്ലതു തന്നെ. ആരും അതിനെ ഒരു കുറ്റവും പറയുന്നില്ല. എന്നാല്‍ മാതാ പിതാ ഗുരു ദൈവം എന്ന നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് ഒന്നുമറിയാത്ത ആളാണോ ഇതിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ എന്നു തോന്നിപ്പോകും.

vinil

വിനില്‍കുമാര്‍ എഴുതുന്നു..

കമല്‍ സാറിന്റെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പ്രേമം എന്ന സിനിമയെക്കുറിച്ച് രണ്ടുവാക്ക് എഴുതണമെന്ന് ആ സിനിമ കണ്ടപ്പോഴെ തോന്നിയിരുന്നു. എന്നാലത് പിന്നീട് വേണ്ടെന്നുവെച്ചു. ഇപ്പോള്‍ കമല്‍ സാറിന്റെ അഭിപ്രായം കൂടി കേട്ടതോടെയാണ് എഴുതണം എന്നുറപ്പിച്ചത്.

എന്താണ് പ്രേമം സിനിമ. മലയാള ഭാഷയില്‍ പറഞ്ഞാല്‍ ഒരു സംസ്‌കാരവും തൊട്ടുതീണ്ടാത്ത ഒരു വൃത്തികെട്ട സിനിമയാണ് എന്നുമാത്രമേ ഇതിനെക്കുറിച്ചു പറയാനുള്ളൂ. കഴിഞ്ഞ ദിവസമാണ് കുടുംബസമേതം പ്രേമം സിനിമ കാണാന്‍ തിയേറ്ററില്‍ പോയത്. പ്രേമിക്കുന്നത് നല്ലതു തന്നെ. ആരും അതിനെ ഒരു കുറ്റവും പറയുന്നില്ല. എന്നാല്‍ മാതാ പിതാ ഗുരു ദൈവം എന്ന നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് ഒന്നുമറിയാത്ത ആളാണോ ഇതിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ എന്നു തോന്നിപ്പോകും. നമുക്ക് അറിവു പകര്‍ന്നു തരുന്ന അധ്യാപികയെ മാതാവിനെപ്പോലെയോ, ദൈവത്തെപ്പോലെയോ കാണണമെന്നാണ് നമ്മുടെ ഭാരതസംസ്‌കാരം നമ്മെ പഠിപ്പിച്ചു തരുന്നത്. എന്നാല്‍ ആ സംസ്‌കാരത്തെ മാനിക്കുക പോലും ചെയ്യാതെ ക്ലാസില്‍ കള്ളും കുടിച്ച് വന്ന് ടീച്ചറെ പ്രണയിക്കാനും കോളജില്‍ പേക്കൂത്ത് നടത്തുവാനുമുള്ള പ്രോത്സഹനവുമാണ് ഈ സിനിമയിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ നമ്മുടെ യുവതലമുറക്ക് നല്‍കിയത്. ഈ സിനിമയില്‍ നിന്നും എന്തു സന്ദേശമാണ് നമ്മുടെ പുതിയ തലമുറ ഉള്‍ക്കൊള്ളോണ്ടതെന്ന് ഇതിന്റെ സംവിധായകന്‍ ഒന്നു പറഞ്ഞാല്‍ കൊള്ളാം. സത്യന്‍ അന്തിക്കാടിന്റെ ഒരു സിനിമയെങ്കിലും അല്‍ഫോണ്‍സ് പുത്രന്‍ കണ്ടിട്ടുണ്ടോ? ഇല്ലായെങ്കില്‍ ഒന്നു രണ്ടു സിനിമയെങ്കിലും സിഡി വാങ്ങി അങ്ങയെ പോലുള്ളവര്‍ കാണുന്നത് നന്നായിരിക്കും. ഇതുപോലുള്ള സമൂഹത്തിന് വൃത്തികെട്ട സന്ദേശം നല്‍കുന്ന സിനിമ ഇനിയെങ്കിലും അങ്ങ് ഉണ്ടാക്കരുത്. ഇതൊരപേക്ഷയായി കരുതണം. പിന്നെ സെന്‍സര്‍ ബോര്‍ഡിനോട് എങ്ങിനെയാണ് ഈ സിനിമയ്ക്ക് സെന്‍സര്‍ നല്‍കിയതെന്നറിയില്ല. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നത് തടയാനാണ് സെന്‍സര്‍ ബോര്‍ഡ്. എന്നിട്ടും ക്ലാസില്‍ മദ്യപിക്കുന്നത് കട്ട് ചെയ്യാന്‍ എന്തുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തില്ല. ഇത് സെന്‍സര്‍ ബോര്‍ഡിനുവന്ന വീഴ്ചയായാണ് ഞാന്‍ കരുതുന്നത്. പതിനേഴ് വയസ്സുമുതല്‍ ഇരുപത്തിയാറു വയസ്സുവരെയുള്ള ചെറുപ്പക്കാരാണ് ഈ സിനിമ കൂടുതലായും കണ്ടത് എന്നാണ് മനസ്സിലാകുന്നത് ഇത്രയും കുട്ടികളില്‍ നിന്നും ഒരു ശതമാനമെങ്കിലും ആ സിനിമയിലെ നായകനെപ്പോലെ ക്ലാസില്‍ മദ്യപിച്ച് കയറിയാല്‍ എന്താണ് സംഭവിക്കുക എന്ന് സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ സംവിധാനം ചെയ്ത അല്‍പോണ്‍സ് പുത്രനും ഒന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനിയെങ്കിലും ഒന്ന് ചിന്തിച്ചു നോക്കണം. ഇല്ലെങ്കില്‍ വലിയൊരു ആപത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കണ്ടി വരിക.

© 2024 Live Kerala News. All Rights Reserved.