ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും ചികിത്സാ വിധികളും ആയുര്‍വേദത്തില്‍ ‘വൈദ്യാമൃതത്തില്‍’ഡോ: ലിന്‍ഡ ജോര്‍ജ്ജ് എഴുതുന്നു

 

ഡെങ്കിപ്പനി മരണകാരണമായ ഒന്നാണ്‌.നേരത്തെ ഡെങ്കിപ്പനി വന്നൊരാളില്‍ മറ്റൊരു ജനുസ്സില്‍ പെട്ട ഡെങ്കി വൈറസിന്റെ ആക്രമണം ഉണ്ടാകുമ്പോഴാണ് രോഗം സങ്കീര്‍ണ്ണമാവുന്നത്. രോഗിയില്‍ പനിക്കൊപ്പം ആന്തരീക രക്തസ്രാവവും ഉണ്ടാവുന്നു. ഡെങ്കി ഹെമറേജിക് ഫീവര്‍ എന്ന അവസ്ഥ അതീവ ഗുരുതരമാണ്.

11717255_869323859820617_52460

ഡോ. ലിന്‍ഡ ജോര്‍ജ്ജ് B.A.M.S

മെഡിക്കല്‍ ഓഫിസര്‍ എന്‍ എച്ച് എം

ആയുര്‍വേദ ഡിസ്പെന്‍സ്റി, ബ്ലാത്തൂര്‍

ഈഡിസ് കൊതുകുകള്‍ വരുത്തുന്ന ഒരു കൂട്ടം വൈറസുകള്‍ ആണ് ഡെങ്കി പനി പരത്തുന്നത്‌
ഡെങ്കി പനിയുടെ രോഗ കാരണം.ഡെങ്കി വൈറസ് നാല് തരമുണ്ട് , ഡെങ്കി വൈറസ് ഒന്ന് ,രണ്ട്, മൂന്നു ,നാല് എന്നാണ് ഇവ അറിയപെടുന്നത് .ഒരുതവണ പടര്ന്നു പിടിക്കുന്ന വൈറസ് ആകണമെന്നില്ല പിന്നീട് വരുന്നത്.ഒരു വൈറസിനെതിരായി നേടിയ പ്രതിരോധം കൊണ്ട് മറ്റൊനിനെ നേരിടാനാവില്ല.ഡെങ്കി യുടെ കാര്യത്തില്‍ഒരു വൈറസിനെതിരെ പ്രതിരോധം നേടിയ ആള്‍ക് രണ്ട്മാതൊരു വൈറസിന്റെ ആക്രമണം മൂലമാണ് ഡെങ്കിപ്പനി ഉണ്ടാകുന്നത്.ഡെങ്കിപ്പനി മരണകാരണമായ ഒന്നാണ്‌.നേരത്തെ ഡെങ്കിപ്പനി വന്നൊരാളില്‍ മറ്റൊരു ജനുസ്സില്‍ പെട്ട ഡെങ്കി വൈറസിന്റെ ആക്രമണം ഉണ്ടാകുമ്പോഴാണ് രോഗം സങ്കീര്‍ണ്ണമാവുന്നത്. രോഗിയില്‍ പനിക്കൊപ്പം ആന്തരീക രക്തസ്രാവവും ഉണ്ടാവുന്നു. ഡെങ്കി ഹെമറേജിക് ഫീവര്‍ എന്ന അവസ്ഥ അതീവ ഗുരുതരമാണ്.

1.രോഗ ലക്ഷണങ്ങള്‍

കഠിനമായ പനി 105c വരെ ഉയരാം
2 മുതല്‍ 7 വരെ പനിയ്ക്കാം..
ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതി കഠിനമായ വേദന(break borne fever)
കണ്ണിനു പുറകില്‍ വേദന
പനി തുടങ്ങി മൂന്നു നാലു ദിവസം കഴിയുമ്പോള്‍ ശരീരത്തില്‍ ചുമന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നു
ക്ഷീണം, വിശപ്പില്ലായ്മ,ഓക്കാനം, ഛര്‍ദ്ദി,വയറ്റില്‍ അസ്വസ്ഥതകള്‍, വയറിളക്കം,ചൊറിച്ചില്‍, മലം കറുത്ത നിറത്തില്‍ പോവുക,പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുക.
തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍
2.ചികിത്സ രീതി
പനിക്കും ശരീര വേദനയ്ക്കും ഔഷധ ചികിത്സയും രോഗിക്ക്് പരിപൂര്‍ണ്ണ വിശ്രമവും നല്‍കുക.
ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം നല്‍കുകയും ചെയ്യുക.
പപ്പായ ഇല നിലവേപ്പ് എന്നിവ ചികില്‍സയ്ക്ക് ഫലപ്രദമാണ്.
അമൃതോത്തരം കഷായം,അമൃതാരിഷ്ടം, സുദര്‍ശാനാരിഷ്ടം, സുദര്‍ശനം ഗുളിക, വില്ല്യാധി ഗുളിക തുടങ്ങിയവ ചികില്‍സയ്ക്ക് ഉപയോഗിക്കുിന്നു.

3.പ്രതിരോധം
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്.ആയതിനാല്‍ കൊതുകു വളരുന്ന എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കുക
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കുക
ഡെങ്കിപ്പനി വന്ന രോഗിയെ കൊതുക് വലയ്ക്കുള്ളില്‍ മാത്രം കിടത്തുക
ഈ തരത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

© 2024 Live Kerala News. All Rights Reserved.