പ്രമേഹരോഗികളിലെ ലൈംഗികശേഷിക്കുറവ്.. ഡോ.എന്‍ ഗോപകുമാര്‍ എഴുതുന്നു..

പ്രമേഹം ഉള്ളവർക്ക് ലൈംഗികശേഷി കുറയുവാൻ മറ്റുള്ളവരേക്കാൾ മൂന്നിരട്ടി സാധ്യതയുണ്ട്. പ്രമേഹക്കാർക്ക് ലൈംഗികശേഷിക്കുറവ് താരതമ്യേന ചെറുപ്രായത്തിൽ ഉണ്ടാവുന്നു. പ്രമേഹം ഉള്ളവരിൽ 30 വയസിൽ 15% നും 60 വയസിൽ 55%നും ലൈഗികശേഷിക്കുറവ് ഉണ്ട്. ആട്ടോണമിക് ന്യൂറോപതിയുള്ള പ്രമേഹരോഗികളിൽ ലൈംഗികശേഷികുറവിനുള്ളസാധ്യത വളരെ കൂടുതലാണ്. ലൈംഗികശേഷിക്കുറവുള്ള പ്രമേഹരോഗികളിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഒരു നല്ല ശതമാനം പേർക്ക് കുറവായിരിക്കും.

ഡോ. എൻ. ഗോപകുമാർ
ചീഫ് യൂറോളജിസ്റ്റ്
പി.ആർ.എസ്. ഹോസ്പിറ്റൽ,
തിരുവനന്തപുരം.
മൊബൈൽ : 94470 57297

നാഡീവ്യൂഹത്തിന്റെ ഒരു സുപ്രധാന ഭാഗമായ ആട്ടോണോമിക് നെർവ്സ് സിസ്റ്റം പ്രധാനപ്പെട്ട ആന്തരികാവയവങ്ങളുടെ നിയന്ത്രണത്തിൽ വളരെ പ്രധാനപങ്കുവഹിക്കുന്നു. ഈ നാഡീവ്യൂഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായാൽ തകരാറിലാവും. ഇത്തരത്തിലുള്ള തകരാറ് ഹൃദയം, രക്തക്കുഴലുകൾ, ദഹനവ്യവസ്ഥ, മൂത്രാശയവ്യവസ്ഥ മുതലായവയെ ബാധിക്കുന്നു.

ലൈംഗികശേഷിക്കുറവും, മൂത്രാശയ പ്രശ്നങ്ങളും രക്തക്കുഴലുകളുടെയും നാഡീവ്യൂഹത്തിന്റെയും തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആട്ടോണോമിക് നാഡീവ്യവസ്ഥ മൂത്രാശയ, ലൈംഗിക അവയവങ്ങൾ മുതലായവയുടെ സാധാരണ പ്രവർത്തനത്തിന് അത്യാവശ്യമാണ്. പ്രമേഹം മൂലം ഈ നാഡീവ്യവസ്ഥയ്ക്ക്ഉണ്ടാകുന്ന തകരാറുകൾ ലൈംഗികശേഷിക്കുറവിനും മൂത്രാശയ തകരാറുകൾക്കും കാരണമാകുന്നു.

പ്രമേഹം മൂലം ഹൃദയത്തിനും രക്തക്കുഴലുകൾക്കും ഉണ്ടാകുന്ന തകരാറുകൾ മൂത്രാശയ തകരാറുകളുടെയും ലൈംഗിക ശേഷിക്കുറവിന്റെയും ചൂണ്ടുപലകയാണ്. പ്രമേഹരോഗികളിൽ കാണുന്ന ലൈംഗികശേഷിക്കുറവിന് കാരണങ്ങൾ പലതാണ്. ആട്ടോണമിക് നാഡ‌ിവ്യവസ്ഥയിലെ തകരാറ് ഇതിന്റെ പ്രധാന കാരണമാണ്. ലിംഗത്തിന്റെ ആവരണമായ എൻഡോതീലിയത്തിന്റെ തകരാറ്, രക്തക്കുഴലുകളുടെ തടസം മുതലായവ പ്രമേഹം മൂലം കാണപ്പെടുന്ന പ്രശ്നങ്ങളാണ്. ലിംഗത്തിലെ പ്രത്യേകതരം മാംസപേശികൾ നശിച്ചുപോകുന്നത് ,സ്പർശന ശേഷി കുറയുന്നത് മുതലായ കാര്യങ്ങൾ പ്രമേഹരോഗികളിൽ ഉണ്ടാകുന്നു. മേല്പറഞ്ഞ കാര്യങ്ങൾ ലൈംഗികശേഷിക്കുറവിന് കാരണമാകുന്നു. പ്രമേഹം ഉള്ളവർക്ക് ലൈംഗികശേഷി കുറയുവാൻ മറ്റുള്ളവരേക്കാൾ മൂന്നിരട്ടി സാധ്യതയുണ്ട്. പ്രമേഹക്കാർക്ക് ലൈംഗികശേഷിക്കുറവ് താരതമ്യേന ചെറുപ്രായത്തിൽ ഉണ്ടാവുന്നു. പ്രമേഹം ഉള്ളവരിൽ 30 വയസിൽ 15% നും 60 വയസിൽ 55%നും ലൈഗികശേഷിക്കുറവ് ഉണ്ട്. ആട്ടോണമിക് ന്യൂറോപതിയുള്ള പ്രമേഹരോഗികളിൽ ലൈംഗികശേഷികുറവിനുള്ളസാധ്യത വളരെ കൂടുതലാണ്. ലൈംഗികശേഷിക്കുറവുള്ള പ്രമേഹരോഗികളിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഒരു നല്ല ശതമാനം പേർക്ക് കുറവായിരിക്കും.

പ്രമേഹരോഗികളിൽ ലൈംഗികശേഷിക്കുറവായ ആൾക്കാർക്ക് ഹൃദ്‌രോഗ സാദ്ധ്യത സാധാരണ മനുഷ്യരേക്കാൾ 14 ഇരട്ടിയാണ്. പ്രമേഹം ഉള്ളവരിൽ ലൈംഗികശേഷിക്കുറവ് ഉണ്ടാകാനുള്ള കാരണങ്ങൾ മാനസിക പ്രശ്നങ്ങൾ, നാഡീവ്യൂഹത്തിന്റെ തകരാറുകൾ, ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് എന്നിവ മൂലമാണ്. പ്രമേഹരോഗികളിൽ രക്തക്കുഴലുകൾക്കുള്ള തടസം മൂത്രാശയ രോഗങ്ങൾക്കും കാരണമാകുന്നു. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് വീക്കംമൂലമുള്ള മൂത്രാശയ പ്രശ്നങ്ങൾ പ്രമേഹരോഗികളിൽ കൂടുതലായി കാണുന്നു.

പ്രമേഹം മൂലമുള്ള ആട്ടോണോമിക് നാഡീതകരാറുകൾ, രക്തക്കുഴലുകളുടെ തടസം മുതലായവ ഉള്ളവർക്ക് ലൈംഗികശേഷിക്കുറവ്, മൂത്രാശയ പ്രശ്നങ്ങൾ മുതലായവയ്ക്കുള്ള സാധ്യത കൂടുതലാണ്
Article courtesy:keralakaumudi.com, dr. N Gopakumar

© 2024 Live Kerala News. All Rights Reserved.