മുംബൈ നഗരത്തിൽ ഉണ്ടായ തീപിടുത്തത്തിൽ നാലു മരണം, നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ഏഴു പേരുടെ നില ഗുരുതരമാണ്. മാരോളിലെ മൈമൂൺ കെട്ടിടത്തിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമായി. കമലാ മിൽസ് കോംപൗണ്ടിലെ അപകടത്തിനു പിന്നാലെയാണ് ഇപ്പോൾ മുംബൈ നഗരത്തിലും തീപിടുത്തമുണ്ടായത്.
കഴിഞ്ഞ 29ന് പുലർച്ചെ ലോവർ പരേലിലെ കമലാമിൽസ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തിൽ പതിനാലു പേർ മരിച്ചിരുന്നു. സംഭവത്തിൽ പബിലെ രണ്ടു മാനേജർമാരെ അറസ്റ്റ് ചെയ്തു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് വിവരങ്ങൾ പുറത്തുവിട്ടത്.