ശിരോവസ്‍ത്രം ധരിച്ചെത്തിയ കന്യാസ്‍ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല

തിരുവനന്തപുരം: ശിരോവസ്‍ത്രം ധരിച്ചെത്തിയ കന്യാസ്‍ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല. ശിരോവസ്‍ത്രം മാറ്റിയാല്‍പരീക്ഷയെഴുതിക്കാമെന്ന് അധികൃതര്‍ പറഞ്ഞതായും ഇതിനു തയാറല്ലാത്തതിനാല്‍ മടങ്ങിയതായും സിസ്റ്റര്‍ സെബ പറഞ്ഞു. കാഞ്ഞിരംകുളം ജവഹര്‍‌ സെന്‍ട്രല്‍ സ്‍കൂളിലാണ് കന്യാസ്‍ത്രീയെ തടഞ്ഞത്. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കു ഡ്രസ് കോഡ് നിര്‍ദേശിച്ചുള്ള സിബിഎസ്‌ഇ ഉത്തരവു ചോദ്യംചെയ്‌ത് സ്‌റ്റുഡന്റ്സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്‌ഐഒഐ) നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Photo courtesy: Manorama News

© 2024 Live Kerala News. All Rights Reserved.