എജി ഓഫീസ് പ്രവര്‍ത്തനം മോശമെന്ന് ഹൈക്കോടതി, എജിയുടെയും ഡി ജി പിയുടെയും അഭിഭാഷകര്‍ ഹൈക്കോടതിയില്‍


.
എ ജി ഓഫിനിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന്എജിയുടെയും ഡി ജി പിയുടെയും അഭിഭാഷകന്‍ ഹൈക്കോടതിയില്‍.വിമര്‍ശനം ന്നയിച്ച അലക്‌സാണ്ടര്‍ തോമസിന്റെ ബെഞ്ചിലേക്കാണ് എത്തിയത്.എ ജി ഓഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് ഉചിതമെന്നായിരുന്നു കോടതി പരാമര്‍ശിച്ചത്.

കൊച്ചി: അഡ്വക്കറ്റ് ജനറലിന്റെ (എജി) ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അഭിഭാഷകര്‍ കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തുന്നു. 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരുന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. അബ്കാരികളുടെ നോമിനികളാണ് പല സര്‍ക്കാര്‍ അഭിഭാഷകരും. എജി ഓഫിസ് പ്രവര്‍ത്തനം തമിഴ്‌നാടിനെ കണ്ടു പഠിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

അറ്റോര്‍ണി ജനറലിനെ കുറ്റപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. അറ്റോര്‍ണി ജനറലിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി എജിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം സുഗമമാക്കണം. സര്‍ക്കാരിന് കഴിവില്ലെങ്കില്‍ കേസുകള്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ നിയമിച്ചിരുന്നുവെങ്കില്‍ പ്രതിബദ്ധതയുണ്ടായേനെയെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിരീക്ഷിച്ചു.

© 2024 Live Kerala News. All Rights Reserved.