‘ഞങ്ങളുടെ കാര്യത്തില്‍ തലയിടരുത്, മരിച്ചാല്‍ അടക്കുക ബിജെപി ആചാരപ്രകാരമല്ല’; മോഹന്‍ ഭാഗവതിന് മുഖമടച്ച് മറുപടി നല്‍കി ലിംഗായത്തുകള്‍

ബെലഗാവി: ആര്‍എസ്എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെതിരെ കടുത്ത മുദ്രാവാക്യങ്ങളുയര്‍ത്തി കര്‍ണാടകത്തില്‍ ഇന്നലെ നടന്ന ലിംഗായത്ത് റാലി. തുടര്‍ന്ന് നടന്ന പൊതുയോഗത്തിലും മോഹന്‍ ഭാഗവതിനെതിരെ ലിംഗായത്ത് നേതാക്കള്‍ കടുത്ത വിമര്‍ശനമാണ് നടത്തിയത്. ലിംഗായത്തുകളും വീരശൈവരും തങ്ങളെ വ്യത്യസ്ത മതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത് ഹിന്ദുത്വത്തെ തകര്‍ക്കുമെന്ന മോഹന്‍ ഭാഗവതിന്റെ പ്രതികരണത്തിനെതിരെയാണ് വിമര്‍ശനം. ലിംഗായത്തുകളുടെയും വീരശൈവരുടെ സംഘടനയും തങ്ങളെ പ്രത്യേക മതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മോഹന്‍ഭാഗവത് ഞങ്ങളുടെ കാര്യത്തില്‍ തലയിലേടണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രശ്‌നം ഉന്നയിക്കാനും പരിഹാരിക്കാനും നല്ല പോലെ അറിയാമെന്ന് ലിംഗായത്ത് നേതാവും എംഎല്‍സിയുമായ ബസവരാജ് ഹൊറാട്ടി പറഞ്ഞു. ലിംഗായത്തുകളുടെ ആവശ്യത്തെ അംഗീകരിക്കാത്ത പാര്‍ട്ടികളെ ബഹിഷ്‌ക്കരിക്കാനും ആവശ്യപ്പെട്ടു.

ലിംഗായത്തിസം ഹിന്ദുമതം പോലെയല്ല. ഇവിടെ ജാതിയുടേയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള അടിച്ചമര്‍ത്തലുകളില്ലെന്ന് ഗഡക് തൊണ്ടധാര്യ മഠത്തിലെ സിദ്ധലിംഗ സ്വാമി പറഞ്ഞു. ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ ലിംഗായത്ത് ആചാരപ്രകാരമാണ് സംസ്‌കരിക്കുന്നത് ബിജെപി ആചാര പ്രകാരമല്ലെന്നും ലിംഗായത്തുകളുടെ ആവശ്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മാത മഹാദേവിയും യോഗത്തില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.