കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് ബിജെപി .. ബിജെപി യോഗത്തിലെ പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം പുറത്തായി

കോഴിക്കോട്: സംസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിലും, ബ്ലോക്ക്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ രൂപീകരണത്തില്‍ യുഡിഎഫ് കാണിക്കുന്ന വര്‍ഗ്ഗീയ അജണ്ട ജനം തിരിച്ചറിയണമെന്ന് ബിജെപി. അധികാരവും സമ്പത്തും പദവിയും പ്രത്യേക വിഭാഗത്തിനുമാത്രമായി പരിമിതപ്പെടുത്തിയവര്‍, അടിസ്ഥാന ജനവിഭാഗങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന് ഇടത് പക്ഷവും തുല്ല്യ ഉത്തരവാദികളാണ്. മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി ഇരുമുന്നണികളും തീവ്രവാദ പ്രസ്ഥാനങ്ങളെപ്പോലും സഹായിക്കുകയാണ്. എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്‍രെ സര്‍വ്വേ ഫലം ഞട്ടിപ്പിക്കുന്നതാണ്. ഇതേ നില തുടര്‍ന്നാല്‍ കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

11742904_10153439384564876_8584241331745373217_n 11745967_10153439384199876_3216148970031783454_n 11752384_10153439384459876_1532947730191610675_n

© 2024 Live Kerala News. All Rights Reserved.