ജനനേന്ദ്രിയം മുറിച്ച കേസ്: യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ പോക്‌സോ കോടതി അനുമതി നല്‍കി; ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി അനുമതി നല്‍കി. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് യുവതിയെ നുണപരിശോധനയ്ക്കും ബ്രെയ്ന്‍ മാപ്പിംഗിനും വിധേയയാക്കാന്‍ പോക്‌സോ കോടതി അനുമതി നല്‍കിയത്. ഈ മാസം 22ന് യുവതിയോട് നേരിട്ടു ഹാജരായി നിലപാടറിയിക്കാനും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ സമ്മതത്തോടു കൂടിയേ നുണപരിശോധന നടത്താനാകുവെന്നിരിക്കെയാണ് ഹാജരായി നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സമ്മതത്തോട് കൂടി മാത്രമേ നുണപരിശോധനയ്ക്ക് നിയമാനുമതി ലഭിക്കുകയുള്ളു. പെണ്‍കുട്ടിയെ നുണപരശോധനയ്ക്ക് വിധേയമാക്കണമെന്ന പൊലീസിന്റെ ആെവശ്യം അംഗീകരിച്ച കോടതി ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അഭിപ്രായവും തേടും.

സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളുകയും ചെയ്തു. യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

© 2024 Live Kerala News. All Rights Reserved.