തൃശൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

തൃശൂര്‍: തൃശൂരില്‍ വന്‍ സ്വര്‍ണ്ണ കവര്‍ച്ച. തളിക്കുളത്തെ അമൂല്യ എന്ന സ്വര്‍ണ്ണക്കടയിലാണ് മോഷണം നടന്നത്. എട്ടു കിലോയോളം സ്വര്‍ണ്ണ മോഷണം പോയി. രണ്ട് കിലോയോളം വെള്ളിയും മോഷ്ടിക്കപ്പെട്ടു. ഇതിന് പുറമെ എട്ട് ലക്ഷം രൂപയും മോഷണം പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചത്. മോഷണ വിവരമറിഞ്ഞതോടെ നിരവധിയാളുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.