യുപിയില്‍ ട്രെയിന്‍ പാളം തെറ്റി;18 പേര്‍ക്ക് പരുക്ക്;പാളംതെറ്റിയത് മഹാകൗശല്‍ എക്‌സ്പ്രസിന്റെ എട്ട് ബോഗികള്‍

ലക്‌നൗ: ഉത്തര്‍ പ്രദേശീല്‍ ട്രെയിന്‍ പാളം തെറ്റി.അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു.ലക്നോവിൽ വച്ച് മഹാകൗശൽ എക്സ്പ്രസിെൻറ എട്ട് ബോഗികളാണ് പാളം തെറ്റിയത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നു ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന മഹാകൗശല്‍ എക്‌സ്പ്രസ്  പാളം തെറ്റിയത്.ട്രെയിനിന്റെ എട്ട് കോച്ചുകളാണ് പാളത്തില്‍ നിന്നും വഴുതിമാറിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. നാല് എസി കോച്ചുകളും നാല് സ്ലീപ്പര്‍ കോച്ചുകളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ജാനി മുതല്‍ അലഹബാദ് വരെയുള്ള പാതയിലൂടെ സഞ്ചരിക്കുന്ന വണ്ടികള്‍ വൈകുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പിആര്‍ഒ മന്‍ജര്‍ കറാര്‍ അറിയിച്ചു.സംഭവത്തെതുടര്‍ന്ന് കലക്ടറും റെയില്‍വേ പോലീസും മറ്റ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

© 2024 Live Kerala News. All Rights Reserved.