കാണ്‍പൂര്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കേന്ദ്രം നല്‍കിയത് അസാധുവായ നോട്ടുകള്‍;200 പേര്‍ക്കാണ് അസാധുവായ നോട്ടുകള്‍ നല്‍കിയത്

പാട്‌ന:ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ നില്‍കിയത് അസാധുവായ നോട്ടുകള്‍.അപകടത്തില്‍ പരിക്കേറ്റ ഇരുന്നൂറോളം പേര്‍ക്ക് ആശ്വാസമായി 5000 രൂപ റെയില്‍വേ മന്ത്രാലയം അനുവദിച്ചിരുന്നു. എന്നാല്‍ നല്‍കിയതാവട്ടെ അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍.ആയിരങ്ങള്‍ ബാങ്കുകളുടെയും എടിഎമ്മുകളുടേയും മുന്നില്‍ വരി നില്‍ക്കുന്ന ഈ സമയത്ത് സര്‍ക്കാര്‍ നല്‍കിയ അസാധുവാക്കപ്പെട്ട നോട്ടുകള്‍ എവിടെ പോയി മാറ്റാനാണ് എന്നാണ് പരിക്ക് പറ്റിയവരുടെ സങ്കടം.ഇക്കാര്യം പൊടുന്നനേ വാര്‍ത്തയായതോടെ റെയില്‍വേ മന്ത്രാലയം പണം നല്‍കല്‍ നിറുത്തി വെച്ചു. വിവരം അറിഞ്ഞയുടനേ സ്ഥലതെത്തിയ ബിഎസ്പി പ്രാദേശിക നേതാക്കള്‍ അസാധുവായ നോട്ടുകള്‍ വാങ്ങി മാറ്റി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു.ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 120 ആയി. ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റു. പട്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റ 75 ഓളം പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവത്തില്‍ റെയില്‍വെ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.

© 2024 Live Kerala News. All Rights Reserved.