തൃശൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; ഒരു കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു;ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

തൃശൂര്‍: എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടിപ്പറമ്പില്‍ സുരേഷ്‌കുമാര്‍, ഭാര്യ ധന്യയും മക്കള്‍ വൈശാലി, വൈഗ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇളയ കുട്ടി വൈഷ്ണവിയെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈഷ്ണവിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. മുറ്റത്തുള്ള മാവില്‍ തൂങ്ങി മരിച്ചനിലയിലാണ് സുരേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ധന്യയെയും മക്കളെയും കിണറ്റിനുള്ളില്‍ ചാടിയ നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം, പൊലീസ് അന്വേഷണം തുടങ്ങി.

© 2024 Live Kerala News. All Rights Reserved.