വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല;വടക്കാഞ്ചേരി കോടതിയുടേതാണ് വിധി;തെളിവ് നശിപ്പിക്കുമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി:ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു കോളേജ് ഗൂപ്പ് ചെയര്‍മാന്‍ പി  കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു.വടക്കാഞ്ചേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്.പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഉന്നത സ്വാധീനമുള്ള ഇവര്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.കേസിലെ ആറാം പ്രതി സുകുമാരന് കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പി. കൃഷ്ണദാസിനെയും മറ്റു നാലു പ്രതികളെയും വടക്കാഞ്ചേരി കോടതി ഇന്നലെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചുവെന്നാണ് കേസ്.പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതി കൂടിയാണ് അറസ്റ്റിലായ കൃഷ്ണദാസ്. ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലാണ്. –

© 2024 Live Kerala News. All Rights Reserved.