കൃഷ്ണദാസിന്റെ അറസ്റ്റ്: നാളെ സ്വാശ്രയ കോളജ് സമരം

കൊച്ചി: വ്ിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളജുകളും അടച്ചിടാന്‍ സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനം. ലക്കിടി ലോ കോളജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് പി.കൃഷ്ണദാസ് അടക്കം അഞ്ചു പേരെ ഇന്നലെ തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.കൃഷ്ണദാസ്, കോളജിലെ കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, നിയമോപദേശക സുചിത്ര എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് കൃഷ്ണദാസിന്റെ അറസ്റ്റ്. കൃഷ്ണദാസിന്റെ അറസ്റ്റില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷന്‍ അറിയിച്ചു. അതേസമയം, കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത നടപടിയില്‍ ഹൈക്കോടതി ഇന്നും അതൃപ്തി രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം നേരത്തെ നോട്ടീസ് നല്‍കിയ പോലീസ് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റു ചെയ്തതാണ് കോടതി ചോദ്യം ചെയ്തത്. കീഴ്‌ക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.