ഇറോം ശര്‍മിള നാളെ കേരളത്തിലെത്തും; ഒരുമാസം അട്ടപ്പാടിയില്‍

ഇംഫാല്‍ :തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള നാളെ കേരളത്തിലെത്തും.
ഒരു മാസത്തോളം പാലക്കാട്ടെ അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ ഇറോം ശര്‍മ്മിള ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.കേരളത്തിലെ ജനങ്ങളോട് ഇറോമിന് പ്രത്യേക താല്‍പര്യമുണ്ട്. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുവെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. ചില സുഹൃത്തുക്കളുടെ ക്ഷണത്തെ തുടര്‍ന്നാണ് ഇറോമിന്റെ കേരള സന്ദര്‍ശനം.നീണ്ട കാലത്തെ സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിള, കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മല്‍സരിച്ച ഇറോം ശര്‍മിളയ്ക്ക് ആകെ നേടാനായത് 90 വോട്ടുമാത്രം. സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍ റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സിന്റെ ബാനറിലാണ് ശര്‍മിള മത്സരിച്ചത്. മണിപ്പൂരിലെ പരാജയത്തിനുശേഷം ഒരു മാറ്റം ആഗ്രഹിച്ചാണ് ഇറോം കേരളത്തിലേക്ക് വരുന്നത്.

© 2025 Live Kerala News. All Rights Reserved.