ഇറോം ശര്‍മിള കേരളത്തിലേക്ക് ?

ഇംഫാല്‍: 16 വര്‍ഷത്തെ നിരാഹാര സമരത്തിലൂടെ പൊരുതിയ മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കൊടുവില്‍ രാഷ്ട്രീയത്തോട് വിടപറയുന്നു. ആയിരങ്ങളുടെ പിന്തുണയില്‍ സമരം ജയിച്ച് ശാര്‍മിളയ്ക്ക് തെരഞ്ഞെടുപ്പില്‍ 90 വോട്ടാണ് ആകെ കിട്ടിയത്. തോല്‍വിയിലും ജനങ്ങളെ തള്ളിപ്പറയാത്ത ഇറോം,മണിപ്പൂര്‍ വിട്ട് ഇവര്‍ കേരളത്തിലേക്ക് വരാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യോഗ ചെയ്യുന്നതിനും മറ്റ് ആത്മീയ കാര്യങ്ങള്‍ക്കുമായാണ് അവര്‍ കേരളത്തിലേക്ക് എത്തുന്നത്. അതിനായി ഒരു ആശ്രമത്തില്‍ സമയം ചെലവഴിക്കും. എവിടെയായിരുന്നാലും സൈന്യത്തിന്റെ പ്രത്യേക അവകാശത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലിലുള്ള ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ചെലവഴിച്ചത്. നേരത്തെ തന്നെ ഫലം മനസ്സില്‍ കണ്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.