പി വത്സല ബി ജെ പിയിലേക്ക്?

കോഴിക്കോട്:പ്രശസ്ത എഴുത്തുക്കാരി പി.വത്സല ബി ജെ പിയിലേക്കെന്ന് സൂചന.കഴിഞ്ഞ ദിവസം പുരോഗമന കലാ സാഹിത്യ സംഘത്തെ തള്ളി പറഞ്ഞ പി വത്സലയെ ഇന്നലെ ബി ജെ പി സംസ്ഥാന ജന: സെക്കട്ടറി കെ സുരേന്ദ്രന്‍ അവരുടെ വസതിയില്‍ പോയി കണ്ടിരുന്നു.ഭാരതത്തിന്റെ വികസനത്തിന് മോദിയുടെ നിലപാടുകള്‍ സഹായിക്കുമെന്ന് പി വല്‍സല നേരത്തെ അഭിപ്രായപ്പെടിരുന്നു.സമകാലീന രാഷ്ടീയ സ്ഥിതികതികളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ചും സുരേന്ദ്രന്‍ പി വല്‍സല കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി കേരളത്തില്‍ കൂടുതല്‍ സീറ്റ് നേടേണ്ട ആവശ്യകതയെ കുറിച്ചും ചര്‍ച്ച ചെയ്തു.

© 2024 Live Kerala News. All Rights Reserved.