മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആശുപത്രിയില്‍

കോഴിക്കോട്: ദേഹാസ്വാസ്യത്തെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചു വേദന അനുഭവപെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍പ്രവേശിപ്പിച്ചത് .ഹൃദയത്തിലേക്കുള്ള രക്ത കുഴലില്‍ ബ്ലോക്ക് ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി.

© 2024 Live Kerala News. All Rights Reserved.