ഫ്‌ളവേഴ്‌സ് ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; സ്വന്തം ചാനലിന് മാത്രമല്ല മറ്റ് മലയാള ചാനലുകള്‍ക്കും അവാര്‍ഡ്

കൊച്ചി: മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ചാനല്‍ ഭേദമില്ലാതെ അര്‍ഹതയ്ക്ക് അംഗീകാരം നല്‍കി കൊണ്ട് രണ്ടാമത് ഫ്‌ളവേഴ്‌സ്  ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച സീരിയല്‍. മികച്ച നടനായി ബിജു സോപനത്തേയും, മികച്ച നടിയായി സ്വാസികയേയും തെരഞ്ഞെടുത്തു. നിലാവും നക്ഷത്രങ്ങളും സീരിയലിന്റെ സംവിധായകന്‍ ജി ആര്‍ കൃഷ്ണനാണ് മികച്ച സംവിധായകന്‍.

 

അവാര്‍ഡുകള്‍

*മികച്ച പരമ്പര നിലാവും നക്ഷത്രങ്ങളും (അമൃത ടി .വി )
*നിര്‍മ്മാണം റോയ്ച്ചന്‍, സംവിധാനം ജി ആര്‍ കൃഷ്ണന്‍
മികച്ച സംവിധായകന്‍ ജി .ആര്‍ .കൃഷ്ണന്‍ (നിലാവുംനക്ഷത്രങ്ങളും)
*മികച്ച നടന്‍ ബിജു സോപാനം, ഉപ്പും മുളകും(ഫഌവഴ്‌സ് )
*മികച്ച നടി സ്വാസിക (ചിന്താവിഷ്ടയായ സീത, ഏഷ്യാനെറ്റ്)
* മികച്ച സഹ നടന്‍ അജി ജോണ്‍ ,പോക്കുവെയില്‍ (ഫ്‌ളവേഴ്‌സ് )
*മികച്ച സഹനടി ശാരി ,നിലാവും നക്ഷത്രങ്ങളും (അമൃത)
* മികച്ച സഹനടി ജൂറി പരാമര്‍ശം ദേവി അജിത് ,ഈറന്‍ നിലാവ്, (ഫ്‌ളവേഴ്‌സ്)
*മികച്ച ഹാസ്യതാരം മഞ്ജു പിള്ള (വിവിധ പരിപാടികള്‍ )
*മികച്ച ഹാസ്യ താരം ജൂറി പരാമര്‍ശം മഞ്ജു സുനിച്ചന്‍ (വിവിധ സീരിയലുകള്‍ )
*മികച്ച അവതാരക നൈല ഉഷ (മിനിറ്റ് ടു വിന്‍ ഇറ്റ് ,മഴവില്‍ )
* മികച്ച വാര്‍ത്ത അവതാരകന്‍ അഭിലാഷ് മോഹന്‍ (റിപ്പോര്‍ട്ടര്‍ ടി.വി )
*മികച്ച ന്യൂസ് റിപ്പോര്‍ട്ടര്‍ സുബിത സുകുമാരന്‍ (ജീവന്‍ ടി.വി)
* മികച്ച ഡോക്യുമെന്ററി മലമുഴക്കിയുടെ ജീവന സംഗീതം (മാതൃഭൂമി ടി .വി), സംവിധാനം ബിജു പങ്കജ്, ക്യാമറ ബിനു തോമസ്
*പുതുമയുള്ള ടെലിവിഷന്‍ പ്രോഗ്രാം നമ്മള്‍ (ഏഷ്യാനെറ്റ് ന്യൂസ് )
*മികച്ച പരിസ്ഥിതി സൗഹൃദ പരിപാടി സ്‌നേക്ക് മാസ്റ്റര്‍ (കൗമുദി ടിവി), സംവിധാനം കിഷോര്‍ കരമന
*അവതാരകന്‍ വാവ സുരേഷ്

ദൃശ്യ മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍

ശ്രീ വി.കെ .ശ്രീരാമന്‍,
ശ്രീ .എം .വി .നികേഷ് കുമാര്‍,
ശ്രീ .സി .ആര്‍ .ചന്ദ്രന്‍,
ശ്രീ . സന്തോഷ് ജോര്‍ജ് കുളങ്ങര;
ശ്രീ സിബി ചാവറ;
ശ്രീ ജി സാജന്‍

*മികച്ച ജനപ്രിയ സീരിയല്‍ ഉപ്പും മുളകും (ഫ്‌ളവേഴ്‌സ് ), സംവിധാനം ആര്‍ ഉണ്ണികൃഷ്ണന്‍
*ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമ പ്രസാദ്

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ചെയര്‍മാനും ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍, നടനും സംവിധായകനുമായ മധുപാല്‍, വാര്‍ത്താ അവതാരക മായ ശ്രീകുമാര്‍, ടെലിവിഷന്‍ നിരൂപക ഉഷ്.എസ്.നായര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളില്‍ നിന്ന് ലഭിച്ച എന്‍ട്രികളില്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മെറിറ്റിന് മാത്രം പ്രാധാന്യം നല്കി മാനേജ്‌മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. ഈ മാസം 5 ന് വൈകുന്നേരം 6.30ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍സെന്റര്‍ മൈതാനത്ത് ഒരു ലക്ഷത്തോളം വരുന്ന സദസ്സിനെ സാക്ഷി നിര്‍ത്തി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പരിപാടികള്‍ കാണുന്നതിന് പൊതുജനങ്ങള്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.