ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 മത്സരങ്ങള്‍ റദ്ദാക്കി

 

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 മത്സരങ്ങള്‍ റദ്ദാക്കാന്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. ബി.സി.സി.ഐ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക, ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്നിവ ഉള്‍പ്പെട്ട ഗവേണിങ് കൗണ്‍സില്‍ എതിരില്ലാതെയാണ് തീരുമാനമെടുത്തത്. സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 2015 ലെ ചാമ്പ്യന്‍സ് ലീഗ് ടി 20 മത്സരങ്ങള്‍ ഇതോടെ മുടങ്ങും. കാണികളെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മത്സരങ്ങള്‍ റദ്ദാക്കുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. 2009 ലാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 മത്സരങ്ങള്‍ തുടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.