ചൈനയിലെ ഹോട്ടലില്‍ തീപിടിത്തം;മൂന്നു മരണം; 14 പേര്‍ക്ക് പരുക്ക്; നിരവധിപ്പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായി സംശയം

ബെയ്ജിങ് :ചൈനയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധിപ്പേര്‍ ഹോട്ടലിനുള്ളില്‍ കുടുങ്ങിയതായി സംശയമുണ്ട്. നാന്‍ചാംഗ് സിറ്റിയിലെ എച്ച്എന്‍എ പ്ലാറ്റിനം മിക്‌സ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. നാലുനിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് രാവിലെ എട്ടോടെ തീ കണ്ടത്.ഹോട്ടല്‍ പരിസരം പുകപടലങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.അഗ്‌നിശമനസേനയുടേയും പോലീസിന്റേയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു