കൊച്ചിയില്‍ യുവനടി ഓടുന്ന വണ്ടിയില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഭാഗ്യലക്ഷ്മി. നടിയുമായി സംസാരിച്ച വിവരങ്ങള്‍ മീഡിയവണ്‍ ചാനലിനോട് പങ്കുവെക്കുകയായിരുന്നു ഭാഗ്യലക്ഷ്മിഅതേസമയം, ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.’ഒരു സ്ത്രീയാണെന്ന് പറഞ്ഞ ു എന്നാണ് പറഞ്ഞത്. അത് എനിക്കു തോന്നുന്നത് മനപൂര്‍വ്വം തെറ്റായി വഴിതിരിച്ചുവിടാന്‍ വേണ്ടി പറഞ്ഞതാണോയെന്നെനിക്ക് സംശയമുണ്ട്.
ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പള്‍സര്‍ സുനിയോട് പറഞ്ഞിട്ടും അവര്‍ ഉപദ്രവിച്ചു. ആരുടെ ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി പെരുമാറാന്‍ ഒരാള്‍ക്ക് സാധിക്കുമോ, ആക്രമണത്തിന് പിന്നില്‍ പ്രമുഖനടനാണെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടില്ല. സിനിമ ഇല്ലാതാക്കാന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത പ്രമുഖ നടന്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നുളള കാര്യങ്ങളും നടി തന്നോട് വ്യക്തമാക്കിയെന്നും ഭാഗ്യലക്ഷ്മി.