ഇന്ത്യയിലേക്ക് വരില്ലെന്ന് വിജയ് മല്യ; ഇന്ത്യ തനിക്ക് സുരക്ഷിതമല്ലാത്തതിനാല്‍ ബ്രിട്ടനില്‍ത്തന്നെ തുടരും;സിവില്‍ കേസുകള്‍ ക്രിമിനലാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യ പ്രകാരം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് 9000 കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ. ഇന്ത്യ തനിക്ക് സുരക്ഷിതമല്ലാത്തതിനാല്‍ ബ്രിട്ടനില്‍ത്തന്നെ തുടരും. വിജയ് മല്യയെ കൈമാറാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍ അറിയിച്ചതിന് പിന്നാലെയാണ് വിജയ് മല്യയുടെ പ്രതികരണം. കോണ്‍ഗ്രസും ബി.ജെ.പിയും തന്നെ പന്തു തട്ടുന്നു. സിവില്‍ കേസുകള്‍ ക്രിമിനലാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യ പ്രകാരമാണെന്ന് വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കടന്നു കളഞ്ഞ മല്യയെ കൈമാറാന്‍ ഇന്ത്യബ്രിട്ടന്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി കടമെടുത്ത് രാജ്യം വിട്ട വിജയ് മല്യയെ കൈമാറാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. മല്യയെ സംബന്ധിച്ച് രേഖകളും ബ്രിട്ടന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് 2016ലാണ് മല്യ രാജ്യം വിട്ടത്. മല്യയെ മടക്കി കൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു.

© 2024 Live Kerala News. All Rights Reserved.