കുന്നംകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി കീഴടങ്ങി;ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയം

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ആയിക്കല്‍ പനങ്ങാട് വീട്ടില്‍ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടി കൊലപ്പെടുത്തിയത്.കൊലയ്ക്ക് ശേഷം പ്രതീഷ് പോലീസില്‍ കീഴടങ്ങി.ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൗദിയിലായിരുന്ന പ്രതീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് പ്രതീഷ് ഭാര്യ നിഷയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ 13 വയസായ മകളും പ്രതീഷിന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു.കൊലപാതകത്തിന് ശേഷം പ്രതീഷ് തന്നെയാണ് പൊലീസിനെ വിളിച്ചത്. കുന്നംകുളം എസ്‌ഐ ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.