കുന്നംകുളത്ത് ഹോം നഴ്‌സിനെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു;പ്രതി കീഴടങ്ങി; കൊലപാതകം പ്രണയത്തിലായിരുന്ന കാലത്തെടുത്ത ചിത്രങ്ങള്‍ കാട്ടി യുവതി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ഹോം നഴ്‌സ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്തുഞെരിച്ചു കൊന്നു. പ്രതി പൊലീസില്‍ കീഴടങ്ങി. കൊല്ലം കൊട്ടാരക്കര ഓയൂര്‍ സ്വദേശി വര്‍ഷ എന്ന (മഞ്ജു28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വര്‍ശയുടെ കാമുകനായ പഴഞ്ഞി കൊട്ടോല്‍ കൊട്ടിലത്തില്‍ ഹുസൈന്‍ (32) ആണ് പെരുമ്പിലാവ് പൊലീസില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്കായിരുന്നു സംഭവം.മൃതദേഹം പെരുമ്പിലാവ് സെന്ററില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ രോഗിയുടെ സഹായി ആയിട്ടാണ് വര്‍ഷ ജോലി ചെയ്തിരുന്നത്. ഇതേസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഹുസൈന്‍. ഹുസൈനും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം കാട്ടി പണം ആവശ്യപ്പെട്ട് യുവതി ഹുസൈനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹുസൈന്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കുന്ദംകുളം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. വര്‍ഷയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ശേഷം കുറച്ചുകാലമായി ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു അവര്‍.

© 2024 Live Kerala News. All Rights Reserved.