നടി യ്ക്ക് നേരെ ആക്രമണം; നടിയുടെ കാറില്‍ ഒരു സംഘം അതിക്രമിച്ചുകയറി; കാറില്‍ വച്ച് ഭീഷണിപ്പെടുത്തി വീഡിയോയും ചിത്രങ്ങളും പകര്‍ത്തി; അഭയം തേടിയത് സംവിധായകന്റെ വീട്ടില്‍; ഡ്രൈവര്‍ പിടിയില്‍

കൊച്ചി: നടി യ്ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി ഷൂട്ടിംങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന താരത്തെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും ഉപദ്രവിച്ചതുമായാണ് പരാതി. അര്‍ധരാത്രി തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അങ്കമാലിയില്‍വെച്ച് കാര്‍ തടഞ്ഞ ഒരു സംഘം കാറില്‍ അതിക്രമിച്ചു കയറുകയായിരുന്നു. കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയതായും പരാതിയുണ്ട്. തുടര്‍ന്ന് ഭാവന കാക്കനാട്ടെ പ്രമുഖ സംവിധായകന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.ഇന്നലെ രാത്രി 9.30ഓടെ തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങുകയായിരുന്നു നടി  . അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടര്‍ന്നെന്നാണ് നടി പൊലീസിന് നല്‍കിയ മൊഴി. ഡ്രൈവറെ ഭയപ്പെടുത്തി കാര്‍ ഓടിപ്പിക്കുകയായിരുന്നു. പാലാരിവട്ടത്തിന് സമീപം എത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തില്‍ കടന്നുകളഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. താരത്തിന്റെ ഡ്രൈവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നു പൊലീസ് പറയുന്നു. ഡ്രൈവര്‍ കൊരട്ടി സ്വദേശി മര്‍ട്ടിനെ സംഭവമുയി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടണ്ട്. അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. ഐജി പി. വിജയനോട് ടെലിഫോണില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണര്‍ എം. ബിനോയ് തുടങ്ങിയവര്‍ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.