ഹരിപ്പാട് കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു;ആക്രമണം നടത്തിയത് ബൈക്കുകളിലെത്തിയ എട്ടംഗ സംഘം

ആലപ്പുഴ: ഹരിപ്പാടിനടുത്തു കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. കരുവാറ്റ സ്വദേശി ജിഷ്ണു (32) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബൈക്കുകളിെലത്തിയ എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ട് ജിഷ്ണു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്നെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ജിഷ്ണുവിന്റെ വീടിനു സമീപം വച്ചാണ് ആക്രമണമുണ്ടായത്.നേരത്തെ പ്രദേശത്ത് ഗുണ്ടാസംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഗുണ്ടാസംഘം ആക്രമിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.