ശശികലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നടന്‍ അരവിന്ദ് സ്വാമിയും; ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് രാജഭരണമല്ല; ജനങ്ങള്‍ക്ക് ഏകാധിപതികളെയല്ല ജനസേവകരെയാണ് ആവശ്യം

ചെന്നൈ:കമലഹാസന് പിന്നാലെ ശശികലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നടന്‍ അരവിന്ദ് സ്വാമി.ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് രാജഭരണമല്ലെന്ന് അരവിന്ദ സ്വാമി ട്വീറ്റ് ചെയ്തു.കൂടാതെ ഇവിടെ ജനങ്ങള്‍ക്ക് ഏകാധിപതികളെയല്ല ജനസേവകരെയാണ് ആവശ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ശശികല രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ വിളിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണം ആരാഞ്ഞ് കോള്‍ യുവര്‍ ലോമേക്കേഴ്‌സ് എന്ന ഓണ്‍ലൈന്‍ ക്യാംപെയ്‌നും അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്. ജനപ്രതിനിധികളെ ഫോണില്‍ വിളിക്കാനും അരവിന്ദ് സ്വാമി ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനായി തമിഴ്‌നാട്ടിലെ എംഎല്‍എമാരുടെ ഫോണ്‍ നമ്പറുകളും ട്വീറ്റിനൊപ്പം അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തിരുന്നു.അരവിന്ദ് സ്വാമിയുടെ ഈ ക്യാംപെയിനിന് മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ലോകത്ത് ലഭിക്കുന്നത് .

© 2024 Live Kerala News. All Rights Reserved.