ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കള്‍; വിവാദ പ്രസ്താവനയുമായി വീണ്ടും മോഹന്‍ ഭാഗവത്

മുംബൈ: ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഭാരതീയരായ മുസ്ലിംങ്ങള്‍ വരെ പൗരത്വം കൊണ്ട് ഹിന്ദുക്കളാണെന്ന മതവിരുദ്ധ പ്രസ്താവനയും മോഹന്‍ ഭാഗവത് നടത്തി. ബീതുളില്‍ ഒരു ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോഹന്‍ഭഗവത്.ഇന്ത്യക്കാര്‍ വിഗ്രഹ രാധന നടത്തുന്നവരാണ് ഇത് നടത്തിയില്ലെങ്കിലും ആരും ഹിന്ദുക്കള്‍ അല്ലാതെ ആകുന്നില്ല.ഹിന്ദുക്കള്‍ ജീവിക്കുന്ന ഹിന്ദുസ്ഥാനില്‍ മുസ്ലീം മഞ്ച് പ്രവര്‍ത്തകര്‍ ഭാരത് മാതാവിന് ജയ് വിളിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ജന്മം കൊണ്ട് അവര്‍ ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് തുറന്നടിച്ചു. അവരുടെ വിശ്വാസത്തില്‍ മാത്രമാണ് മുസ്ലീം എന്ന മതം. ജനങ്ങള്‍ ജാതിക്കും മതത്തിനും ഭാഷയ്ക്കും അതീതരായി വളരണമെന്നും വിവാദ പ്രസ്താവനയ്‌ക്കൊടുവില്‍ മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.ബ്രിട്ടീഷുകാര്‍ ബ്രിട്ടനിലും അമേരിക്കക്കാര്‍ അമേരിക്കയിലും ജീവിക്കുന്നത് പോലെ ഹിന്ദുക്കളാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. നമ്ുക്ക് 33 കോടി ദേവതകളുണ്ടെന്നും കലാകാരന്‍മാര്‍ കൃഷ്ണനെയും ഗുസ്തിക്കാരന്‍ ഹനുമാനെയും ആദിവാസികള്‍ ബഡാദേവിനെയും ആരാധിക്കുന്നുവെന്നും ഭാഗവത് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.