സിനിമയിലേയ്ക്ക് പ്രണവ് മോഹന്‍ലാലിന്റെ വരവ് ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. പ്രണവ് സിനിമയിലേയ്ക്ക് എത്തുന്ന വാര്‍ത്ത സ്ഥിതീകരിച്ചതു മുതല്‍ ആശംസകളുമായി സിനിമ ലോകം എത്തിയിരുന്നു. പ്രണവിന്റെ അരങ്ങേറ്റത്തില്‍ ദുല്‍ഖര്‍ സല്‍മാന് എന്താണ് പറയാനുള്ളത് എന്നാണ് പിന്നെ ആരാധകര്‍ നോക്കിയത്.
‘പ്രണവിന് എല്ലാ ആശംസകളും നേരുന്നു. എല്ലാവര്‍ക്കും സിനിമയില്‍ അവരവരുടെ സംഭാവനകള്‍ കൊണ്ടു വരാനാകും. ഞാനും പ്രണവിന്റെ സിനിമയ്ക്കായ് കാത്തിരിക്കുകയാണെന്ന്’ ദുല്‍ഖര്‍ പറഞ്ഞു.
ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കുമെന്നാണ് അറിയുന്നത്.ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിനായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തുന്നത് വലിയ വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ 26ാം വയസ്സിലാണ് സെക്കന്റ് ഷോയിലൂടെ എത്തിയത്. പ്രണവിനുമിപ്പോള്‍ 26 വയസ്സെന്നതും ശ്രദ്ദേയം.