എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങനെ വിവാഹം കഴിച്ചു;വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയോട് ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ അഞ്ചാം വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്. വിവാഹവാര്‍ഷിക ദിനത്തില്‍ അമല്‍ സൂഫിയയ്ക്ക് ഫെയ്‌സ്ബുക്കിലൂടെ സ്‌നേഹവും ആശംസയും അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ‘എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങനെ വിവാഹം കഴിച്ചു എന്നറിയില്ല. ഒരുപാട് നന്ദി. വിവാഹ ദിനാശംസകള്‍, അഞ്ചു വര്‍ഷങ്ങള്‍ പെട്ടെന്ന് മിന്നി മാഞ്ഞു. വീട്ടിലുണ്ടാകാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. തിരിച്ചെത്തിയ ശേഷം സുന്ദരമായി ആഘോഷിക്കാമെന്ന് ഉറപ്പ് നല്‍കുന്നു’ ഇരുവരുടേയും മനോഹരമായ സെല്‍ഫി സഹിതമാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ കുടുംബ ജീവിതത്തിലേക്ക് താരം കടന്നിരുന്നു.2011ല്‍ തന്റെ 25ാം വയസ്സിലാണ് ദുല്‍ഖര്‍ വിവാഹിതനായത്. ചെന്നൈ സ്വദേശിയായ ആര്‍ക്കിടെക്ട് അമല്‍ സൂഫിയയുമായി വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു..

© 2024 Live Kerala News. All Rights Reserved.