കൊച്ചി: കുറച്ച്് കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനു പുറമെ തമിഴിലും ദുല്‍ക്കറിന് കുറെ ആരാധകരുണ്ട്. ചാര്‍ലി എന്ന ചിത്രത്തിലൂടെയാണ് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം താരത്തെ തേടിയെത്തുന്നത്. പണത്തിനു വേണ്ടി ഒരിക്കലും മോശം സിനിമ ചെയ്യില്ലെന്നും സിനിമയോടുള്ള പ്രണയമാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചതെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.