‘നല്ല ദിനങ്ങള്‍’ വരാന്‍ 25 വര്‍ഷമെടുക്കും: അമിത് ഷാ

 

ഭോപ്പാല്‍: ബി.ജെ.പി വാഗ്ദാനം ചെയ്ത ആ നല്ല ദിനങ്ങള്‍(അച്ചാ ദിന്‍) വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബ്രിട്ടീഷ് രാജിന് മുമ്പ് ഇന്ത്യക്ക് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് ഇന്ത്യയെ ലോകശക്തികളില്‍ മുന്നിലെത്തിക്കാന്‍ കഴിയില്ല. നല്ല ദിനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ 25 വര്‍ഷക്കാലത്തിനിടയിലെ എല്ലാ തിരഞ്ഞെടുപ്പുകളും ബി.ജെ.പി ജയിക്കണം

പണപ്പെരുപ്പം പിടിച്ചുനിര്‍ത്തി, അതിര്‍ത്തി സുരക്ഷിതമാക്കി, ശക്തമായ വിദേശ നയം രൂപവത്കരിച്ച്, സാമ്പത്തിക പുരോഗതി കൈവരിച്ച്, മെച്ചപ്പെട്ട തൊഴില്‍ നല്‍കി, ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനാണ്് ബി.ജെ.പി ഭരണത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനായി എല്ലാ തലങ്ങളിലും ബി.ജെ.പി ജയിക്കേണ്ടതുണ്ട്. പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെ 25 വര്‍ഷംകൊണ്ട് ലോകത്തെ ഒന്നാം ശക്തിയാക്കി ഇന്ത്യയെ മാറ്റുംഅമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലേയും ചത്തീസ്ഗഢിലേയും മഹാ ജനസമ്പര്‍ക്ക അഭിയാന്‍(ജന സമ്പര്‍ക്കപരിപാടി) അമിത് ഷാ ഉദ്ഘാടനം ചെയ്തു

© 2024 Live Kerala News. All Rights Reserved.