തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ നീക്കിയതായി മാനേജ്‌മെന്റ്. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണ് പകരം ചുമതല.വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് ലോ അക്കാദമി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.അക്കാദമി നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും നാരായണന്‍ നായര്‍ പറഞ്ഞു.ലക്ഷ്മി നായരെ മാറ്റിയ സാഹചര്യത്തില്‍ സമരം വസാനിപ്പിക്കുകയാണെന്ന് എസ്എഫ്‌ഐ അറിയിച്ചു. ലക്ഷ്മി നായരെ മാറ്റുമെന്ന് മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പു നല്‍കിയെന്ന് എസ്എഫ്‌ഐ അറിയിച്ചതിനു പിന്നാലെയാണ് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ലക്ഷ്മി നായര്‍ അധ്യാപികയായും അക്കാദമിയില്‍ ഉണ്ടാകില്ലെന്ന് അക്കാദമി ഡയറക്‌റര്‍ നാരായണന്‍ നായര്‍ അറിയിച്ചു. ലക്ഷ്മി നായരെ മാറ്റുക ഉള്‍പ്പെടെ 17 ആവശ്യങ്ങളാണ് എസ്എഫ്‌ഐ ഉന്നയിച്ചിരുന്നത്. സംഘടനയുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ച സാഹചര്യത്തില്‍ എസ്എഫ്‌ഐ സമരത്തില്‍നിന്നു പിന്‍മാറുകയാണെന്നുംഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ അറിയിച്ചു.എന്നാൽ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് മറ്റു വിദ്യാർഥി സംഘടനകൾ അറിയിച്ചത്. എസ്.എഫ്.ഐ മാത്രം വിളിച്ച് മാനേജ്മെന്‍റ് തീരുമാനം അറിയിച്ചത് ശരിയായ നടപടിയല്ല. എസ്.എഫ്.ഐയും മാനേജ്മെന്‍റും ഒത്തു കളിച്ചെന്നും കെ.എസ്.യുവും എബി.വി.പിയും ആരോപിച്ചു.