ലോ അക്കാദമിക്ക് മുന്നിലെ ലക്ഷ്മിനായരുടെ ഹോട്ടല്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിച്ചു;ബാങ്ക് പൂട്ടാനുള്ള ശ്രമം തടഞ്ഞു

തിരുവനന്തപുരം ലോ അക്കാദമി ക്യാമ്പസിന് മുന്നില്‍ സ്ഥതി ചെയ്യുന്ന ലക്ഷ്മിനായരുടെ ഹോട്ടല്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിച്ചു.സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയാണ് ഹോട്ടല്‍ ഉപരോധിച്ചത്.ഇത് കൂടാതെ അക്കാദമിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് അടപ്പിക്കാനും ശ്രമം ഉണ്ടായി. വിദ്യാര്‍ഥികളുടെ പേരിലുളള കള്ളപ്പണം ലക്ഷ്മിനായര്‍ ഈ ബാങ്കില്‍ വെളുപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ബാങ്കും പൂട്ടിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം ബാങ്ക് ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ സമര്‍പ്പിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മറ്റെന്നാള്‍ ചേരുന്ന മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.സംയുക്ത വിദ്യാര്‍ഥി സമിതി നടത്തി വരുന്ന സമരം 29ാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.